ചാരക്കേസ്: സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ മറിയവും ഫൗസിയയും

nambi-narayanan-siby-mathew
SHARE

ചാരക്കേസ് ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന്റെ   മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ മറിയം റഷീദയും ഫൗസിയ ഹസനും. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. 

ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നമ്പിനാരായണന്‍ നല്‍കിയ ഹര്‍ജിയും ഇന്നു പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇരു ഹര്‍ജികളും പരിഗണിക്കുന്നത്.

ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും , അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നുള്ള നിലയില്‍ ഐ.ബിയുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടികാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മാലി വനിതകളായ ഫൗസിയാ ഹസന്‍റേയും മറിയം റഷീദയുടേയും മൊഴികളില്‍ നിന്നാണ് ചാര വൃത്തി നടന്നിട്ടുണ്ടെന്നു  ഉറപ്പിച്ചത്. ഇവരുടെ നെറ്റ്്വര്‍ക്കുകളും കണ്ടെത്തിയിരുന്നു. ഇവരുമായുള്ള നമ്പിനാരായണന്‍റെ ബന്ധവും ബോധ്യപ്പെട്ടിരുന്നെന്നും സിബിമാത്യൂസ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. 

അതുകൊണ്ടു തന്നെ കേസില്‍ ഗൃഢാലോചന നടന്നിട്ടില്ലെന്നാണ് സിബി മാത്യൂസിന്‍റെ വാദം. എന്നാല്‍ മനപൂര്‍വം സിബി മാത്യൂസ് തന്നെ കേസില്‍ കുടുക്കയായിരുന്നെന്നും അതുകൊണ്ടു തന്നെ  സിബിമാത്യൂസിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് നമ്പി നാരായണന്‍റെ വാദം. മാത്രമല്ല കേസില്‍ തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സിബിമാത്യൂസ് ആണെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടുന്നു. രണ്ടു ഹര്‍ജികളും പരിഗണിച്ചായിരിക്കും കോടതി അന്തിമ തീരുമാനത്തിലെത്തുക.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...