ചാരക്കേസില്‍ എല്ലാം ശ്രീകുമാർ പറഞ്ഞിട്ട്; ഐബിയെ പഴിച്ച് സിബി മാത്യൂസ്

nambi-narayanan-siby-mathew
SHARE

ഐ.എസ്.ആര്‍.ഒ ചാരക്കേസ് യഥാര്‍ഥ വസ്തുതകളുടെ അടിസ്ഥാനത്തിലെന്നു സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി യുടെ നിര്‍ദേശ പ്രകാരം. ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഡാലോചനയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് വാദങ്ങള്‍ നിരത്തുന്നത്. സിബി മാത്യൂസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നതിനു സിബിമാത്യൂസ് ചൂണ്ടികാണിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.മാലി വനിതകളായ ഫൗസിയാ ഹസന്‍റേയും മരിയം റഷീദയുടേയും മൊഴികളില്‍ നിന്നാണ് ചാര വൃത്തി നടന്നിട്ടുണ്ടെന്നു അന്വേഷണ സംഘം ഉറപ്പിച്ചത്. തിരുവനന്തപുരം ചെന്നൈ കൊളംബോ കേന്ദ്രീകരിച്ചുള്ള നെറ്റ്്വര്‍ക്ക് സജീവമായിരുന്നു.മറിയം റഷീദയ്്ക്കും ഫൗസിയക്കൊപ്പവും സ്ക്വാഡ്രന്‍റ് ലീഡര്‍ കെ.എല്‍.ബാസില്‍ ആര്‍മി ക്ലബില്‍ പോയിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചു. 

എന്നാല്‍ സിബിഐ ഇക്കാര്യം കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ സിബി മാത്യൂസ് പറയുന്നുണ്ട്. കേസിലെ പ്രതിയായ മറിയം റഷീദയുടെ അറസ്ററ് അന്നത്തെ ഐ.ബി ജോയിന്‍റ് ഡയറക്ടര്‍ ആര്‍.ബി.ശ്രീകുമാറിന്‍റെ നിര്‍ദേശ പ്രകാരമാണെന്നും സിബി മാത്യൂസ് പറയുന്നു. നമ്പിനാരായണനു  ഇവരുമായുള്ള ബന്ധവും അന്വേഷണസംഘം കണ്ടെത്തി.  ഐ.ബി നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ചാരക്കേസിലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സംസ്ഥാന പൊലീസിന്‍റെ തുടര്‍ നടപടികളെന്നാണു സിബി മാത്യൂസിന്‍റെ വാദം.

നമ്പി നാരായണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നില്‍ ഐ.ബി സമ്മര്‍ദം ചെലുത്തിയെന്നും സിബി മാത്യൂസ് പറയുന്നു. ഐ.എസ്.ആര്‍. ഒ ചാരക്കേസിലെ അന്വേഷണത്തിനു സിബിഐ ഡല്‍ഹി യൂണിറ്റ് കേരളത്തിലെത്തിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിബി മാത്യൂസ് കോടതിയിലെത്തിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...