സ്വർണക്കടത്തിൽ പങ്കില്ല; പാർട്ടിക്കാരന്‍ അല്ലെന്ന് അർജുൻ‌ ആയങ്കി

arjun-police
SHARE

താന്‍ പാര്‍ട്ടിക്കാരന്‍ അല്ലെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി.  സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അര്‍ജുന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായി പാര്‍ട്ടിയെ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അര്‍ജുന്‍ പറഞ്ഞു. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം.

കസ്റ്റഡിയിൽ വിട്ടുകിട്ടിയ മുഹമ്മദ്‌ ഷഫീഖിനെ വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കും. അർജുൻ ഉപയോഗിച്ച കാറിന്റെ ഉടമ സി.സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാവാനാണ് നിർദേശം. ചെമ്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയാണ് സജേഷ്. കള്ളക്കടത്ത് സംഘവുമായി  ബന്ധം ഇല്ലെന്നും അർജുൻ കുറ്റസമ്മതം നടത്തിയിട്ടില്ല എന്നും അർജുന്റെ അഭിഭാഷകൻ ടി.കെ.റമീസ്  അവകാശപ്പെട്ടു. 

ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് തെളിവുകളടങ്ങിയ മൊബൈൽ ഫോൺ  അർജുൻ ആയങ്കി നശിപ്പിച്ചെന്ന് കസ്റ്റംസ്. വിശദമായ ചോദ്യം ചെയ്യലിന് അർജുൻ ആയങ്കിയെ കൂടുതൽ  ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം സ്വർണക്കടത്തിൽ പങ്കില്ലെന്നാണ് അർജുൻ ആയങ്കി ചോദ്യം ചെയ്യലിൽ പറഞ്ഞത്. സ്വർണക്കടത്തിന് പിടിക്കപ്പെട്ട മുഹമ്മദ് ഷെഫീക്കിന് കടം കൊടുത്ത പണം തിരിച്ചു വാങ്ങാനാണ് വിമാനത്താവളത്തിൽ എത്തിയതെന്നാണ് മൊഴി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...