ആരാധനാലയങ്ങള്‍ തുറക്കും; നിബന്ധനയോടെ; കോളജുകള്‍ തുറക്കാനും ശ്രമം

temple-open
SHARE

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് ഇളവ്. ഒരേസമയം 15 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരാനും തീരുമാനമായി. ടി.പി.ആര്‍ 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ ടി.പി.ആര്‍ 30ന് മുകളിലുള്ള പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണമുള്ളത്.

സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനും ശ്രമം. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത്ര വേഗം വാക്സീന്‍ നല്‍കുമെന്നും മുഖ്യമന്ത്രി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നിന് ക്ലാസുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  

ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകള്‍ തുറക്കും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. 16 ശതമാനത്തില്‍ താഴെ TPR ഉള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍. തമിഴ്നാട് അതിര്‍ത്തിമേഖലകളിലെ മദ്യക്കടകള്‍ അടച്ചിടും. 

ടെലിവിഷന്‍ ചിത്രീകരണത്തിന് അനുമതി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ ചിത്രീകരണത്തിന് അനുമതി. 

പ്രവാസികള്‍ക്ക് ആശ്വാസം: വിമാനത്താവളങ്ങളില്‍ 4 മണിക്കൂറിനകം ഫലം ലഭിക്കുന്ന കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...