വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു; സുധാകരനെ സിപിഎമ്മിന് പേടി: സതീശൻ

satheeshan-pinarayi
SHARE

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നെന്ന് വി.ഡി.സതീശന്‍. സുധാകരനെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇരിക്കുന്ന കസേരയുടെ വലിപ്പമറിയാതെ. മരംമുറിക്കേസ് വിവാദം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ‘ഈ വിവാദം സുധാകരന്റെ പ്രതികരണത്തോടെ അവസാനിക്കട്ടെയെന്നും സതീശൻ പറഞ്ഞു. 

വാർത്താസമ്മേളനത്തിൽ 40 മിനിറ്റെടുത്ത് വിശദീകരിക്കേണ്ട കാര്യമില്ലായിരുന്നു. ജനം പ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. മരംമുറിക്കേസ് വിവാദം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പ്രശ്നങ്ങൾ തുടങ്ങിവച്ചത് സുധാകരനല്ല. സുധാകരൻ കെപിസിസി അധ്യക്ഷനായതിനെ സിപിഎം ഭയപ്പെടുന്നു. സുധാകരന്റെ പേരു പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം വിമർശനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...