ദ്വീപ് സന്ദര്‍ശനം; കേരള എംപിമാര്‍ അനുമതി തേടിയിരുന്നു: പരിശോധിക്കും: സ്പീക്കര്‍

om-birla-lakshadweep
SHARE

ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി കേരള എംപിമാര്‍ അനുമതി തേടിയിരുന്നുവെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല.  സന്ദര്‍ശനം നിഷേധിച്ചതില്‍ അവകാശലംഘനമുണ്ടായോ എന്ന് പരിശോധിക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ലക്ഷദ്വീപ് ഭരണകൂടമാണ് തീരുമാനമെടുത്തതെന്ന്  അദ്ദേഹം മനോരമ ന്യൂസിനോട് പറ‍ഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം

കേരളത്തിൽ നിന്നുള്ള എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് അനുമതി തേടി കത്ത് നൽകിയിരുന്നു.  ഈ കത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കൈമാറുകയായിരുന്നു. അവർ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാണ് സന്ദർശനാനുമതി സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. അനുമതി നിഷേധിച്ചതിൽ അവകാശ ലംഘനമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. നിലവിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ അവകാശ ലംഘന നോട്ടീസ് നേരിട്ട് ലഭിച്ചിട്ടില്ല. ലോക്സഭാ സെക്രട്ടേറിയറ്റിൽ ഇത് ലഭിച്ചിട്ടുണ്ട്. സഭാ നടപടികൾ ആരംഭിക്കുമ്പോൾ ഇക്കാര്യം പരിശോധിച്ച് തുടർനടപടി ഉണ്ടാകുമെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. അതേസമയം, രമ്യാ ഹരിദാസിനെ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ തീരുമാനം വൈകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...