സര്‍വീസില്‍ നിന്ന് വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു; കര്‍ശന നടപടി

veena-geroge
SHARE

അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ ഹാജരാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിര്‍ദേശം നൽകി. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...