ലോക്കഴിച്ച് കേരളം; പൊതുഗതാഗതം പുനഃസ്ഥാപിച്ചു; ഇളവുകൾ പ്രാബല്യത്തിൽ

unlock-17
SHARE

അണ്‍ലോക്കിന്‍റെ  ഭാഗമായുള്ള ഇളവുകള്‍  സംസ്ഥാനത്ത്  പ്രാബല്യത്തില്‍ വന്നു. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ  നാലായി തിരിച്ചാണ് സംസ്ഥാത്ത് ഇളവകുള്‍ വന്നത് . കെ.എസ്.ആര്‍ ടി ഉള്‍പ്പടെ പൊതുഗതാഗതം പുനരാരംഭിച്ചു. മദ്യവില്‍പ്പന ശാലകള്‍ ഒന്‍പതു  മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം ജീവനക്കാരെ വെച്ച് ഇന്നു മുതല്‍ പ്രവര്‍ത്തിക്കും.   

ഒന്നരമാസത്തെ വീടിനുള്ളിലെ ലോകൗഡൗണ്‍ ജീവിതം  ഏറെക്കെുറെ അവസാനിച്ചു.   രോഗവ്യാപന തോതിന്‍റെ അടിസ്ഥാനത്തില്‍ പ്രാദേശക തലത്തിലിലാണ് ഇളവുകള്‍ സംസ്ഥാത്ത് നിലവില്‍ വന്നത്.  30 ശതമാനത്തിന് മുകളില്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള  തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു.  അവശ്യസാധനങ്ങള്‍ വില്ക്കുന്ന കടകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുക. 20 നും 30 നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവുണ്ടാകും.  8നും ഇരുപതിനും ഇടയിലാണങ്കില്‍  സെമി ലോക്ഡൗണുമായിരിക്കും. ഇവിടങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ എല്ലാ കടകളും തുറക്കാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനടക്കം മിക്ക നഗരപ്രദേശങ്ങളും ഈ വിഭാഗത്തിലാണ്. 

ടി.പി.ആര്‍ 8ല്‍ താഴെയാണങ്കില്‍ പൂര്‍ണ ഇളവുകളുണ്ടാവും. കലക്ടര്‍മാര്‍ തദേശസ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇളവുകള്‍ വരുന്നതോടെ എല്ലാ യാത്രക്കും പൊലീസ് പാസെന്ന നിബന്ധന ഒഴിവാക്കി. ടി.പി.ആര്‍ 20 ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ പാസ് വേണ്ട, സത്യവാങ്മൂലം മതി. എന്നാല്‍ ലോക്ഡൗണുള്ള പ്രദേശത്തേക്കും അവിടെ നിന്ന് പുറത്തേക്കും പോകാന്‍ പാസ് വേണം. പാസ് എടുക്കാന്‍ ഇനി വെബ് സൈറ്റില്‍ അപേക്ഷ നല്‍കേണ്ട. തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ യാത്ര ചെയ്യുന്ന സ്ഥലം, തീയതി, വാഹനനമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി അപേക്ഷ എഴുതി നല്‍കി നേരിട്ട് കൈപ്പറ്റാം. 

ട്രിപ്പിള്‍ ലോക്ഡൗണുള്ള സ്ഥലത്തേക്കും അവിടെ നിന്ന് പുറത്തേക്കും അടിയന്തിര ആവശ്യങ്ങളില്‍ മാത്രമേ യാത്ര അനുവദിക്കു. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ചു.   വൈകിട്ട് 7 മണിവരെയാണ് സര്‍വീസ്. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു. ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്കോ,കണ്‍സ്യമര്‍ഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും വഴി  മദ്യം വാങ്ങാം.   ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ  ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...