വിനീഷ് നിരന്തരം ശല്യം ചെയ്തു; കൊല പ്രണയം നിരസിച്ചതിലെ വൈരാഗ്യത്തിൽ; എസ്പി

drishya-17
SHARE

മലപ്പുറം ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. കൊലപാതകം നടത്തിയത് പ്രതി തനിച്ചാണ്. പെൺകുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു. പ്ലസ്ടുവിൽ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എൽഎൽബി വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് നെഞ്ചിലും കയ്യിലും കുത്തേറ്റിട്ടുണ്ട്. 

ഇന്നലെ രാത്രി ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട കത്തിനശിച്ചിരുന്നു. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...