തുര്‍ക്കിയെ വെയില്‍സ് തോല്‍പിച്ചു; റഷ്യ ഫിന്‍ലാന്‍ഡിനെ പരാജയപ്പെടുത്തി

Wales-midfielder-Harry-Wils
SHARE

യൂറോ കപ്പ് ഫുട്ബോളിൽ  തുര്‍ക്കിയെ വെയില്‍സ് 2–0ന് തോല്‍പിച്ചു. 42ാം മിനിറ്റില്‍ ആരണ്‍ റാംസിയാണ് ആദ്യഗോള്‍ സ്കോര്‍ ചെയ്തത്. ഗരത് ബെയിലാണ് ഗോളിന് വഴിയൊരുക്കിയത്. 2019ന് ശേഷം റാംസിയുടെ ആദ്യ രാജ്യാന്തര ഗോളാണ്. ഇഞ്ചുറി ടൈമില്‍  ക്രിസ് റോബര്‍ട്സ് വെയില്‍സിന്റെ ജയമുറപ്പിച്ചു.  

ആദ്യ മല്‍സരത്തില്‍ റഷ്യ  ഫിന്‍ലാന്‍ഡിനെ 1–0ന് തോല്‍പിച്ചു. ആദ്യ  പകുതിയിലെ ഇഞ്ചുറി ടൈമിൽ  അലക്സെ മിറാൻചുക്ക്‌  നേടിയ ഗോളിലാണ്  റഷ്യ ഫിന്‍ലന്‍ഡിനെതിരെ ജയമുറപ്പിച്ചത്. റഷ്യക്കായുള്ള മിറാൻചുക്കിന്റെ ആറാം ഗോൾ ആണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...