വിഎച്ച്എസ്ഇ പരീക്ഷകള്‍ 21 മുതല്‍; പരിശീലനത്തിനായി സ്കൂളിലെത്താം

sslc-plus-two-exam-1
SHARE

വി.എച്ച്.എസ്.ഇ. പ്രായോഗിക പരീക്ഷകള്‍ ഈമാസം 21 മുതല്‍ നടക്കും. പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ 28ന് തുടങ്ങും. പരിശീലനത്തിനായി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ 25 വരെ സ്കൂളിലെത്താം. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷ  നീട്ടിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ അധ്യാപക സംഘടനകളുള്‍പ്പെടെ മുന്നോട്ട് വെച്ചിരുന്നു. 

ശരീര ഊഷ്മാവ് കൂടിയവര്‍ക്ക് പ്രത്യേക ക്്ളാസ് മുറി സജ്ജീകരിക്കും. ഉപകരണങ്ങെല്ലാം സാനിറ്റെസ് ചെയ്യും. അധ്യാപകരും വിദ്യാര്‍ഥികളും ഡബിള്‍മാസ്ക്ക് ധരിക്കണം. പരീക്ഷാ മുറിയുടെ ജനലുകളും വാതിലുകളും തുറന്നുവെക്കണം. കോവിഡ് രോഗബാധിതരായ കുട്ടികകള്‍ക്ക് പീന്നീട് പ്രത്യേകമായി പരീക്ഷനടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവിൽ പറയുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...