എവിടെ ലോക്ഡൗണ്‍? എവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍?: ജില്ലകളിലെ വിവരമറിയാം

lockdown-restrictions1
SHARE

തിരുവനന്തപുരം ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. പോത്തന്‍കോട്, പനവൂര്‍, കഠിനംകുളം, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് എന്നി ആറ് ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗൺ. ജില്ലയിയിലെ 38 തദ്ദേശ സ്ഥാപനങ്ങളില്‍ ലോക് ഡൗണ്‍. തിരുവനന്തപുരം കോര്‍പറേഷനിലും നാല് നഗരസഭകളിലും ഭാഗിക നിയന്ത്രണം ഉണ്ടാകും. നന്ദിയോട്, നഗരൂര്‍, കുറ്റിച്ചല്‍ കുറ്റിച്ചല്‍ പഞ്ചായത്തുകളിലാണ് ഇളവുകള്‍. ഓരോ ജില്ലകളിലെയും കണക്ക് വിഡിയോയില്‍ കാണാം: 

ആശങ്കയൊഴിഞ്ഞ് എറണാകുളം. ജില്ലയില്‍ ടി.പി.ആർ 30 ശതമാനത്തിനുമുകളിൽ ചിറ്റാട്ടുകര പഞ്ചായത്തിൽ മാത്രം. 14 തദ്ദേശ സ്ഥാപനങ്ങളിൽ ടി.പി.ആർ 20നും 30നും ഇടയിലാണ്. 

കാസർകോട് ജില്ലയിൽ  30%ന് മുകളിൽ ആറ് തദ്ദേശസ്ഥാപനങ്ങളിൽ. 1. ചെമ്മനാട് പഞ്ചായത്ത്‌-33.3%, 2. ചെറുവത്തൂർ-44%, 3. മധൂർ-52.9%, 4. മുളിയാർ-31.8%, 5. പൈവളിഗെ-46.2%, 6. വോർക്കാടി-33.3%..

പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ (കാറ്റഗറി ഡി)  എവിടെയും ഇല്ല.   കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:  അടൂര്‍ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമണ്‍, തണ്ണിത്തോട്, കുളനട, അയിരൂര്‍, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര  പഞ്ചായത്തുകള്‍. 

കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:  തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകള്‍, എഴുമറ്റൂര്‍, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമണ്‍, പ്രമാടം, കടപ്ര, കവിയൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോന്നി, ഓമല്ലൂര്‍, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂര്‍, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശ്ശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങല്‍, കടമ്പനാട്, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, വള്ളിക്കോട്, ചിറ്റാര്‍, ഇരവിപേരൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി പഞ്ചായത്തുകള്‍.

കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:  സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍. ഈ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പരിധിയില്‍ വരുന്ന കാറ്റഗറി ഡിയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നില്ല. 

കോട്ടയത്ത് എവിടെയും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. ലോക്ഡൗണ്‍ 5 പഞ്ചായത്തുകളില്‍. അവ ഇവയാണ്: തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കല്‍, വാഴപ്പള്ളി, മണിമല. 

കണ്ണൂര്‍ ജില്ല: കണ്ണൂര്‍ കോര്‍പറേഷനില്‍ കൂടുതല്‍ ഇളവ് (TPR-7.25), ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. 

ഇരിട്ടി  10.08, മട്ടന്നൂർ  13.01, പയ്യന്നൂര്‍  12.55, ശ്രീകണ്ഠാപുരം  13.68, തളിപ്പറമ്പ്  10.23, തലശേരി  9.61 എന്നിവിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍.  

മലപ്പുറം ജില്ല: തിരുനാവായ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, 20 പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍. 

വയനാട് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എവിടെയും ഇല്ല. വേങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍. പൂത്താടി പഞ്ചായത്തില്‍ കൂടുതല്‍ ഇളവ് ( TPR– 7.47%) 

കോഴിക്കോട് ജില്ല: ടി.പി.ആര്‍ 20 ശതമാനത്തിനും 29  ശതമാനത്തിനും ഇടയില്‍  രണ്ടു പഞ്ചായത്തുകള്‍. പെരുവയല്‍, കാരശ്ശേരി പ‍ഞ്ചായത്തില്‍ ലോക്ഡൗണ്‍.  8 ശതമാനത്തിനും 19 ശതമാനത്തിനും ഇടയില്‍ 38 പഞ്ചായത്തുകളും ഏഴ് നഗരസഭകളും കോഴിക്കോട് കോര്‍പറേഷനും. എട്ടു ശതമാനത്തിനു താഴെ  29 പഞ്ചായത്തുകള്‍.    

കൊല്ലം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. ടിപിആർ മുപ്പതിന് മുകളിൽ ഇല്ല. ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങള്‍ ഇവയാണ്: പേരയം, വെളിയം, കുണ്ടറ, കടയ്ക്കൽ, ഏരുർ, മയ്യനാട്, ആദിച്ചനല്ലൂർ, മൺറോതുരുത്ത്, കൊറ്റങ്കര, നിലമേല്‍ എന്നിവിടങ്ങളില്‍.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...