സൗദിയിലും ഷാർജയിലുമായി രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടു

vishnu-sanal-death
ഷാർജയിൽ കൊല്ലപ്പെട്ട വിഷ്ണു വിജയൻ, സൗദിയിൽ കൊല്ലപ്പെട്ട സനൽ
SHARE

സൗദിയിലും ഷാർജയിലുമായി രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയനാണ് ഷാർജ അബു ഷഗാരയിൽ മരിച്ചത്. 29 വയസായിരുന്നു. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വിഷ്ണു കുത്തേറ്റ് മരിച്ചത്. ഷാർജ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പിന് ശേഷം, പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു. ഷാർജയിൽ ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു മരണമടഞ്ഞ വിഷ്ണു.

കൊല്ലം ഇത്തിക്കര സ്വദേശി സനലാണ്  സൗദിയിലെ അൽ ഹസയിൽ കുത്തേറ്റ് മരിച്ചത്. 35 വയസായിരുന്നു. കൂടെജോലി ചെയ്യുന്ന ഘാന സ്വദേശിയുമായുള്ള തർക്കത്തിനിടെയാണ് കുത്തേറ്റതെന്നാണ് വിവരം. ആറു വർഷമായി പ്രവാസിയായ സനൽ പാൽവിതരണകമ്പനിയിലെ ജീവനക്കാരനായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം അൽ ഹസ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...