രാത്രിയിൽ നിലവിളി; ഹാളിൽ ചോരയിൽ കുളിച്ച് കേശവനും പത്മാവതിയും; നാട് നടുങ്ങി

wayanad-murder
SHARE

വയനാട് പനമരം നെല്ലിയമ്പത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു. കാവാലം പത്മാലയത്തിൽ പത്മാവതി, ഭർത്താവ് കേശവൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ആണ് ദമ്പതികളെ വീട്ടിൽ അതിക്രമിച്ച് കയറിയ മുഖം മൂടി സംഘം ആക്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ 70 വയസുള്ള പത്മാവതി ഇന്ന് പുലർച്ചെയോടെ മാനന്തവാടി മെഡിക്കൽ കോളജിൽ മരിച്ചത്. ഭർത്താവ് കേശവൻ നായർ ഇന്നലെ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ തലയ്ക്കും വയറിനുമാണ് കുത്തേറ്റത്. കാപ്പി തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുകളിലെ നിലയിലൂടെ അകത്ത് കയറിയ അക്രമികൾ ഹാളിനുള്ളിൽ വെച്ചാണ് ഇരുവരെയും കുത്തി വീഴ്ത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ടുപേരെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയം വീട്ടിനുള്ളിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽ പെട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

സംഭവത്തിന് പിന്നിൽ മോഷണ ശ്രമം എന്നാണ്  പൊലിസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും  പരിശോധന നടത്തി. ഇരട്ട കൊലപാതകത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികളും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...