സുന്ദരയ്ക്ക് നല്‍കാൻ ഫോണ്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ദ്യശ്യങ്ങള്‍ പുറത്ത്

k-sundara-04
SHARE

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണത്തോടൊപ്പം നൽകിയ സ്മാർട്ട്‌ഫോൺ വിറ്റ കടയിൽ അന്വേഷണസംഘം പരിശോധന നടത്തി.  ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. കാസർകോട് നീർച്ചാലിലുള്ള കടയിൽ നിന്ന് തുടർപരിശോധനയ്ക്കായി സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇന്നലെയാണ് സുന്ദരയുടെ കയ്യിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്മാർട്ട്ഫോൺ കസ്റ്റഡിയിലെടുത്തത്. വാണിനഗറിലെ വീട്ടിലെത്തി സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പി. പ്രാദേശിക നേതാക്കൾ പണം നൽകിയതായുള്ള മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...