10 വര്‍ഷം റൂമില്‍ ഒളിച്ചുകഴിഞ്ഞ സജിതയെ കാണാൻ മാതാപിതാക്കളെത്തി; വിഡിയോ

sajitha-parents
SHARE

പത്ത് വര്‍ഷം ഒറ്റമുറിക്കുള്ളിലെ താമസത്തിന് ശേഷം പുറംലോകത്തെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി സജിതയെ കാണാന്‍ മാതാപിതാക്കളെത്തി. വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് വേലായുധനും ശാന്തയും മകളെയും മരുമകന്‍ റഹ്മാനെയും കണ്ടത്. മരിച്ചുപോയെന്ന് കരുതിയ മകളെ തിരിച്ചുകിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഏറെക്കാലത്തിന് ശേഷം രക്ഷിതാക്കളെ കണ്ടതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമെന്ന് സജിതയും പ്രതികരിച്ചു. 

ഇരുവരുടെയും വരവറിഞ്ഞ് സജിത നേരത്തെ വീടിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു. സ്നേഹത്തോടെ അമ്മയെ ചേര്‍ത്ത് പിടിച്ച് അകത്തേക്ക്. മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും ഇനിയുള്ള കാലം വേണ്ട കരുതലെല്ലാം നല്‍കുമെന്നും മാതാപിതാക്കള്‍. 

പൂര്‍ണ സ്വാതന്ത്ര്യത്തിനൊപ്പം അമ്മയെയും അച്ഛനെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സജിത പ്രതികരിച്ചു. സജിതയെ മതം മാറ്റിയെന്നതുള്‍പ്പെടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് റഹ്മാന്‍ പറഞ്ഞു.  

തട്ടമിട്ടത് കൊണ്ട് മാത്രം ഒരാള്‍ മുസ്ലീമാകില്ല. സജിതക്ക് സ്വന്തം വിശ്വാസത്തില്‍ ജീവിക്കാം. അതിന് ഞാന്‍ ഒരിക്കലും തടസമാകില്ല. മറ്റുള്ള ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും റഹ്മാൻ വ്യക്തമാക്കി. വീട്ടിലേക്കുള്ള അവശ്യസാധനങ്ങളെല്ലാം വേലായുധനും ശാന്തയും കരുതിയിരുന്നു. ഇതിനിടയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കൊണ്ടുവന്ന കേക്കിന്റെ മധുരം കൂടി രുചിച്ചാണ് ഇരുവരും സജിതയോടും റഹ്മാനോടും യാത്ര പറഞ്ഞിറങ്ങിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...