മരംമുറി: ഡിഎഫ്ഒ ധനേഷ്കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ; 8 ജില്ലകളുടെ ചുമതല

dfo-dhanesh-03
SHARE

മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഡി.എഫ്.ഒ ധനേഷ്കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. കൂടുതല്‍ ഉത്തരവാദിത്തങ്ങളോടെ വടക്കന്‍ മേഖലയുടെ അന്വേഷണ മേല്‍നോട്ടച്ചുമതലയാണ് നല്‍കിയിരിക്കുന്നത്. എട്ട് ജില്ലകളിലെ അന്വേഷണത്തിന് ധനേഷ് മേല്‍നോട്ടം വഹിക്കും. മുട്ടിൽ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ധനേഷ് കുമാറിനെ പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിൽ നിന്നു മാറ്റിയതു വിവാദമായിരുന്നു. കോതമംഗലം ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒ സജു വർഗീസിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ശക്തവും കാര്യക്ഷമവുമാക്കാനാണ് നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് വിഭാഗങ്ങളുടെ സംയുക്തസംഘം അന്വേഷിക്കും. നിയമവിരുദ്ധമായി മരംവെട്ടിയവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് മുട്ടിൽ മരംമുറി കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. മരം മുറിക്കുന്ന കാര്യം വനം ഉദ്യോഗസ്ഥരെയും, സുൽത്താൻബത്തേരി കോടതിയെയും അറിയിച്ചിരുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചു. ഈ സാഹചര്യത്തിൽ, കേസ് നിലനിൽക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മരംമുറിക്കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം  ഹൈക്കോടതി കഴിഞ്ഞദിവസം നിരസിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...