മുട്ടിൽ മരംമുറി; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

muttil-forest-tree-felling
SHARE

വയനാട് മുട്ടിൽ മരംമുറി കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. മരം മുറിക്കുന്ന കാര്യം വനം ഉദ്യോഗസ്ഥരെയും, സുൽത്താൻബത്തേരി കോടതിയെയും അറിയിച്ചിരുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മരംമുറിക്കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം  ഹൈക്കോടതി കഴിഞ്ഞദിവസം നിരസിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...