റോജിയെ കണ്ടിരുന്നു; സഹായിച്ചിട്ടില്ല; തന്റെ മടിയില്‍ കനമില്ല: വനംമന്ത്രി

saseendran-tree
SHARE

വയനാട് മുട്ടില്‍ ഉള്‍പ്പടെ അനധികൃത മരംമുറിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.വനം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് പാടില്ലെന്നും കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വനം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയുള്ളവര്‍ക്ക്  അന്വേഷണസംഘത്തെ സമീപിക്കാം. റോജി അഗസ്റ്റിനെ കഴിഞ്ഞവര്‍ഷം കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

വയനാട് മുട്ടില്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളിലെ അനധികൃതമരം മുറിയെക്കുറിച്ച് വനംവകുപ്പ് അന്വേഷണ സംഘം പന്ത്രണ്ടുദിവസത്തിനം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പുതിയ വസ്തുതകള്‍ വന്നതിനാല്‍ അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാരിനെ അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അന്വേഷണം. വനം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് പാടില്ലെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. റോജി അഗസ്റ്റിന്‍ കഴിഞ്ഞജൂണില്‍ തന്നെ കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. കണ്ടത് മൊബൈല്‍ഫോണ്‍ സംരംഭവുമായി ബന്ധപ്പെട്ട്. പിന്നീട് കണ്ടിട്ടില്ല. ഉദ്ഘാടനച്ചങ്ങിന് ക്ഷണിച്ചെങ്കിലും അസൗകര്യംകാരണം പങ്കെടുത്തില്ല

MORE IN BREAKING NEWS
SHOW MORE
Loading...
Loading...