അടിമാലിയിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്ത്; അന്വേഷണത്തിന് വനംവകുപ്പ്

krimugal-wood-4
SHARE

അടിമാലി കത്തിപ്പാറമേഖലയിലെ പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു കടത്തിയ ഈട്ടിത്തടികള്‍ കൊച്ചി കരിമുഗളില്‍ കണ്ടെത്തി. കരിമുഗള്‍ ഒയാസീസ് ടിംബേഴ്സില്‍ നിന്ന് എട്ടുലക്ഷം രൂപയുടെ ഈട്ടിത്തടികളും മ്യൂസിക്കല്‍ വുഡ്സ് കമ്പനിയില്‍ നിന്ന് 11 ലക്ഷം രൂപയുടെ ഈട്ടി ഉരുപ്പടികളും കണ്ടെത്തി. വനംവകുപ്പിന്‍റേതടക്കം കൃത്യമായ രേഖകളും പാസും ഉള്ളതിനാലാണ് തടി വാങ്ങിയതെന്ന് തടിമില്ല് ഉടമ പറഞ്ഞു.

ഫെബ്രുവരി പത്തിനാണ് അടിമാലിയില്‍ നിന്ന് ഈട്ടിത്തടി കൊച്ചി കരിമുഗളിലെ ഒയാസിസ് ടിംബേഴ്സിലേക്ക് എത്തിയത്. വിവാദ ഉത്തരവിന്‍റ മറവില്‍ മുറിച്ച മരങ്ങള്‍ അടിമാലി സ്വദേശികളായ അലന്‍ , ബെന്നി എന്നിവരാണ് കൊണ്ടുവന്നത്. രേഖകളും വനംവകുപ്പിന്‍റെ പാസും നല്‍കി. ഈ മരത്തടികളാണ് കോതമംഗലം , പെരുമ്പാവൂര്‍ ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുതത്. 

എട്ടുലക്ഷത്തോളം രൂപ വിലവരുന്ന 9 ക്യുബിക് മീറ്റര്‍ അളവ് വരുന്ന ഈട്ടിത്തടികള്‍ അളന്ന് മാറ്റി കസ്റ്റഡിലെടുത്തു. ഇതിന് പുറമേ മ്യൂസിക്കല്‍ വുഡ്സ് എന്ന സ്ഥാപനത്തില്‍ നിന്ന് 1 ലക്ഷം രൂപയുടെ ഈട്ടി ഉരുപ്പടികളും കണ്ടെത്തി. എന്നാല്‍ അനധികൃതമായി കൊണ്ടുവന്ന മരമാണ് എന്ന് അറിയില്ലായിരുന്നുവെന്ന് ഒയാസിസ് മില്ലുടമ പരീത് പറഞ്ഞു. മരം കൊണ്ടുവരാനുള്ള വനംവകുപ്പിന്‍റെ ചെക്ക് പോസ്റ്റിലെ പാസുകളടക്കം മില്ലുടമ ഹാജരാക്കി. മരമെത്തിച്ചവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...