ലോക്ഡൗണ്‍ ഫലപ്രദം; കൂടുതല്‍ ഡെല്‍റ്റ വൈറസ്; ജാഗ്രത തുടരണം: മുഖ്യമന്ത്രി

lockdown-cm-05
SHARE

കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപനതോതിലും കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നു. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് യാത്രചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കൂടുതല്‍ ഡെല്‍റ്റ വൈറസ്: കൊറോണ വൈറസിനെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ തരംതിരിച്ചു. കേരളത്തില്‍ വ്യാപനനിരക്ക് കൂടിയ ഡെല്‍റ്റ വൈറസ് വ്യാപകം. മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയരുത്. പുറത്തുപോകുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തരംഗങ്ങളുടെ ഇടവേള ദീര്‍ഘിപ്പിക്കണം: മൂന്നാം തരംഗം വൈകിപ്പിച്ചില്ലെങ്കില്‍ മരണസംഖ്യ ഉയരും. ലോക്ഡൗണ്‍ ഇളവുകള്‍ കരുതലോടെ മാത്രം. പിന്‍വലിച്ചാലും നിയന്ത്രണം തുടരണ‌‌മെന്നും മുഖ്യമന്ത്രി. 

രണ്ടുദിവസം സമ്പൂര്‍ണലോക്ഡൗൺ: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍. ആരോഗ്യസംവിധാനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രം ഇളവ്.

സെക്രട്ടേറിയറ്റില്‍ വാക്സിനേഷൻ: മന്ത്രിമാരുടെ സ്റ്റാഫ് അടക്കം മുഴുവന്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നൽകും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...