77,350 തൊഴിൽ; 945 കോടിയുടെ റോഡ്; നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

pinarayi-02
SHARE

സംസ്ഥാനത്തിന്‍റെ വികസനകുതിപ്പിനായി നൂറുദിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടിയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും ആരോഗ്യ–വിദ്യാഭ്യാസ–സാമൂഹിക സുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇന്ന് മുതല്‍ സെപ്റ്റംബര്‍ 19 വരെ നൂറ് ദിവസമായി നടപ്പാക്കുന്ന പദ്ധതികള്‍ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം പകരുന്നതും അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതുമാണ്. കെ ഡിസ്ക്ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴിലിന് സമഗ്രപരിപാടി. ഒപ്പം നൂറ് ദിവസത്തിനകം 77,350 പേര്‍ക്ക് തൊഴില്‍. ‌നൂറു ദിവസം  കശുവണ്ടി മേഖലയില്‍ തൊഴില്‍ ഉറപ്പുനല്‍കുന്നു.  945 കോടി രൂപയുടെ റോഡ്, പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 1519 കോടി രൂപയുടെ നിര്‍മാണം.  കിഫ്ബി വഴി 200.10 കോടിയുടെ  റോഡ്- പാലം പദ്ധതികളും യാഥാര്‍ഥ്യമാക്കും.  വിജ്‍ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍  

ലൈഫ് മിഷന്‍ പദ്ധതിയില്‍  പതിനായിരം വീടുകള്‍ , 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും, നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കാന്‍ പലിശരഹിതവായ്പ,  വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്ടോപ്പുകളുടെ വിതരണം, ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍  എന്നിവയാണ് മറ്റു സുപ്രധാന പ്രഖ്യാപനങ്ങള്‍. സംഭരണ, സംസ്കരണ, വിപണന സാധ്യത ഉറപ്പാക്കി കുട്ടനാട്ടില്‍ രണ്ട് പുതിയ റൈസ് മില്ലുകള്‍ സ്ഥാപിക്കും കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള സഹായവിതരണവും നൂറ് ദിവസത്തിനകം തുടങ്ങും .  കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരെ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും വീടുകളില്‍ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാഫീഡര്‍ സര്‍വ്വീസിനും നൂറ് ദിവസത്തിനകം  തുടങ്ങും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...