ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; വഖഫ് ബോര്‍ഡ് അംഗമടക്കം 12 പേര്‍ പാർട്ടി വിട്ടു

lakshadweep-bjp-4
SHARE

ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നേതൃത്വം സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി. ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പ്രാഥമിക അംഗത്വം രാജി വച്ചത്. ബി.ജെ.പി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, വഖഫ് ബോര്‍ഡംഗം ഉമ്മുല്‍ കുലുസ്, ഖാദി ബോര്‍ഡംഗം സൈഫുള്ള പക്കിയോട അടക്കം പന്ത്രണ്ടുപേര്‍ രാജിവച്ചു. ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബി.ജെ.പി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്നാരോപിച്ചാണ് രാജി. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളെ പ്രതിരോധിക്കാന്‍ ദ്വീപ് ജനതയ്ക്കൊപ്പം പാര്‍ട്ടി നില്‍ക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...