തൃശൂരില്‍ നിന്ന് കടത്തിയ ഇൗട്ടിയും തേക്കും മലപ്പുറത്ത്; രേഖകൾ കൃത്യമെന്ന് മില്ലുടമ

vo-woodTcr-4
SHARE

തൃശൂരിലെ റവന്യൂ പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു കടത്തിയ മരം മലപ്പുറത്തു നിന്ന് പിടികൂടി. 13 കഷണം ഈട്ടിത്തടിയും 83 കഷണം തേക്കു മരവും  മലപ്പുറം വാണിയമ്പലത്തെ മില്ലില്‍ നിന്നാണ് കണ്ടെടുത്തത്. തൃശൂരില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വനം ഉദ്യോഗസ്ഥര്‍ വാണിയമ്പലത്തെത്തി പരിശോധന നടത്തിയത്. ചന്ദനം ഒഴികെയുളള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സമയത്ത് മുറിച്ചു കടത്തിയ മരങ്ങളാണിത്. എന്നാല്‍ അനധികൃതമായി തടി വാങ്ങിയിട്ടില്ലെന്നും രേഖകളെല്ലാം കൃത്യമാണന്ന് ഉറപ്പാക്കിയ ശേഷമാണ് മില്ലില്‍ തടിയിറക്കാന്‍ സമ്മതിച്ചതെന്നും മില്ലുടമ പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...