ആദിവാസികളെ വ‍ഞ്ചിച്ചു; റോജി പറയുന്നതെല്ലാം പച്ചക്കള്ളം: ബാദുഷ

badusha-roji
SHARE

റോജി അഗസ്റ്റിന്റെ ആരോപണങ്ങള്‍ വയനാട് പ്രകൃതിസംരക്ഷണസമിതി തള്ളി. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കുറിച്ച് റോജി പച്ചക്കള്ളം പറയുന്നുവെന്ന് സെക്രട്ടറി എന്‍.ബാദുഷ പറഞ്ഞു. ആദിവാസി ഭൂമിയിലെ മരങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങി റോജി അവരെ വഞ്ചിച്ചെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. 

വയനാട്ടില്‍ 600 കോടിയുടെ മരം മുറിച്ചെന്നാണ് റോജി അഗസ്റ്റിന്റെ വെളിപ്പെടുത്തല്‍‍.  മുട്ടിലിലേത് കൂടാതെ വയനാട്ടില്‍ 600 കോടിയുടെ മരം മുറി നടന്നു. ഒരു നിയമവും ലംഘിക്കാതെയാണ് മരംമുറിച്ചതെന്നും റോജി അവകാശപ്പെട്ടു. കര്‍ഷകരെ വഞ്ചിച്ചിട്ടില്ല. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയാണ് മരം മുറിച്ചതെന്നും റോജി അവകാശപ്പെട്ടു. സ്വന്തം സ്ഥലത്തെ 14 കുറ്റിയടക്കം 56 കുറ്റി മരമാണ് മുറിച്ചതെന്ന് റോജി പറഞ്ഞു. ആരോപണവിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  എന്‍.ടി.സാജന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും. ഇതു വരെ നേരില്‍ കണ്ടിട്ടില്ലെന്നും റോജി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...