സഭയിൽ വരും മുമ്പേ മന്ത്രിയുടെ ഉത്തരം ചോർന്നു; നടപടിക്ക് സ്പീക്കറുടെ റൂളിങ്

kerala-legislative-assembly
SHARE

നിയമസഭയിൽ വരും മുമ്പ് മന്ത്രിയുടെ ഉത്തരം ചോർന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് സ്പീക്കർ എം.ബി.രാജേഷ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനുചിത ഇടപെടലുണ്ട്. മറുപടി നൽകാനായി വകുപ്പ് നൽകിയ വിവരണമാണ് ചോർന്നത്. ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടാകണമെന്നും സ്പീക്കർ റൂളിങ് നൽകി. മദ്രസാ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട്  ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നൽകും മുമ്പ് സമൂഹ മാധ്യമങ്ങളിൽ വന്നതിലാണ് മഞ്ഞളാംകുഴി അലി അവകാശ ലംഘന നോട്ടിസ് നൽകിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...