കൊച്ചി ഫ്ലാറ്റ് പീഡനം: മുഖ്യപ്രതി മാര്‍ട്ടിന്‍ കിരാലൂരില്‍ പിടിയില്‍

martin
SHARE

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ മുഖ്യപ്രതി മാര്‍ട്ടിന്‍ പിടിയില്‍. തൃശൂര്‍ ചിരാലൂരില്‍ നിന്നാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തായിരുന്നു മാർട്ടിൻ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് യുവതിയെ ഉപദ്രവിച്ചത്. യുവതിയുടെ ശരീരമസാകലം പൊള്ളിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കൊച്ചിയിൽ തുടരാൻ ഭയമുളള യുവതി മറ്റൊരിടത്ത് അഭയം പ്രാപിച്ചിരിക്കുയാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...