മറ്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി; ഡിഎഫ്ഒ വാങ്ങിയില്ല: പറഞ്ഞത് തിരുത്തി റോജി

cp
SHARE

മുട്ടില്‍ മരംമുറിക്കേസിൽ ഡിഎഫ്ഒ ധനേഷ് പണം വാങ്ങിയിട്ടില്ലെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ. 'കൗണ്ടര്‍ പോയന്റി'ലാണ് റോജിയുടെ തിരുത്ത്. എന്നാൽ, മറ്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്ന് റോജി അഗസ്റ്റിന്‍ ആരോപിച്ചു.

ഡിഎഫ്ഒ അടക്കം ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് റോജി ആരോപിച്ചിരുന്നു. കൈക്കൂലിക്കാര്യം പരാമര്‍ശിക്കുന്നതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുമായുള്ള ഫോണ്‍സംഭാഷണളും റോജി പുറത്തുവിട്ടിരുന്നു. തന്‍റേതടക്കം അന്‍പത്തിയാറ് ഈട്ടിമരങ്ങള്‍ മുറിച്ചെന്നും ഇത് നിയമം പാലിച്ചാണെന്നും റോജി അവകാശപ്പെട്ടിരുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...