വിവാദങ്ങളുടെ പേരിൽ നേതൃത്വം മാറില്ല; ഉടന്‍ അഴിച്ചുപണിയില്ല: കേന്ദ്രനേതൃത്വം

k-surendran-05
SHARE

വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. എന്നാൽ, കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി ആനന്ദ ബോസ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ചാനല്‍ ചര്‍ച്ചകളില്‍ ഒതുങ്ങാതെ നേതാക്കള്‍ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ ഒാഫീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...