25 ലക്ഷം രൂപയോളം കോഴ നൽകി; 56 കുറ്റി മരം മുറിച്ചു; വെളിപ്പെടുത്തി റോജി

rojibribe-10
SHARE

മുട്ടിലിൽ മരം മുറിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായി പ്രതി റോജി അഗസ്റ്റിൻ. ഡിഎഫ്ഒയ്ക്ക് പത്തുലക്ഷവും റേഞ്ച് ഓഫിസര്‍ക്ക് അഞ്ചുലക്ഷവും നല്‍കി. വനം ഓഫിസ് സ്റ്റാഫിനും പണം നല്‍കി. ഇവരാരും തന്റെ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നു റോജി മനോരമ ന്യൂസിനോട്. റവന്യൂ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ല. വിഡിയോ കാണാം.

സ്വന്തം പറമ്പിലെ 14 കുറ്റിയടക്കം 56 കുറ്റി മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണ് മുറിച്ചത്. വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറയുന്നു. ആവശ്യമായ രേഖകൾ നൽകിയിരുന്നു. ഒരു നിയമവും ലംഘിച്ചിട്ടില്ല. മുറിച്ച് 20 ദിവസം കഴിഞ്ഞാണ് മരം കയറ്റിക്കൊണ്ട് പോയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയാണ് കേസെടുത്തത്. വനത്തില്‍ നിന്ന് മരം മുറിച്ചെന്നാണ് കേസെടുത്തതെന്നും റോജി. ഡിപ്പോ ലൈസൻസ് ഉപയോഗിച്ച് പെരുമ്പാവൂരിലേക്കാണ് മരം എത്തിച്ചതെന്നും റോജി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...