ന്യൂനമര്‍ദം ചുഴലിക്കാറ്റായി; കേരളത്തിൽ അതിതീവ്ര മഴ: അഞ്ചിടത്ത് റെഡ് അലർട്ട്

Rain
SHARE

അറബിക്കടലിലെ തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ശക്തിയായ മഴയും കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതീവ ജാഗ്രത ആവശ്യമാണ്. പാലക്കാടും തിരുവനന്തപുരവും ഒഴിച്ചുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്നലെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നു. കടലാക്രമണം രൂക്ഷമാണ്. കാറ്റിലും മഴയിലും ഇന്നലെ വ്യാപകമായ നാശനഷ്ടവും വൈദ്യുതി വിതരണത്തിൽ തടസവും ഉണ്ടായി. പല ജില്ലകളിലും മണിക്കൂറുകളോളം വൈദ്യുതി ഉണ്ടായിരുന്നില്ല. മരങ്ങൾ വീണ് ഗതാഗത തടസവും ഉണ്ടായി. ഇന്നും അതീവ ജാഗ്രത പാലിക്കാൻ സർക്കാർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...