തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണം; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യും

EMCC-06
SHARE

നിയമസഭ തിരഞ്ഞെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍ വെച്ച് ഇഎംസിസി ഡയറക്ടര്‍ സ്വന്തം വാഹനം കത്തിച്ച കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ വിവാദ ഇടനിലക്കാരന് പങ്കുണ്ടോയെന്ന് വ്യക്തവരുത്താന്‍ വേണ്ടിയാണ് വിളിച്ചു വരുത്തുന്നത്. അതേ സമയം ഷിജു വര്‍ഗീസിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി തള്ളി.

 ഏപ്രിൽ ആറിന് പുലർച്ചെ കുണ്ടറ കുരീപ്പളളിയിൽ വെച്ചാണ് ഇഎംസിസി ഡയറക്ടര്‍ ഷിജു വർഗീസിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവര്‍ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞെന്നായിരുന്നു ഷിജുവിന്റെ പരാതി. എന്നാല്‍ സ്വന്തം വാഹനം കത്തിക്കാന്‍ പെട്രോളുമായി വന്ന കുണ്ടറയിലെ സ്ഥാനാര്‍ഥി കൂടിയായ ഇഎംസിസി ഡയറക്ടറെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തെന്നായിരുന്നു സിപിഎമ്മിന്റെയും ‌നിലപാട്. അന്വേഷണത്തില്‍ ഷിജു വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരമാണ് വാഹനം കത്തിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെയും കൂട്ടാളി ശ്രീകാന്തിനെയും ക്വട്ടേഷന്‍ സംഘാംഗമായ വിനുകുമാറിനെയും ‌പിടികൂടി. റിമാന്‍ഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം െചയ്തു.

ഇതിന് പിന്നാലെയാണ് ദല്ലാള്‍ നന്ദകുമാറിനോട് ഹാജരാകാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്താണുള്ളതെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ ഹാജരാകാമെന്നും മറുപടി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു.  ഷിജുവിനു കുണ്ടറയിൽ സ്ഥാനാർഥിത്വം നൽകിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...