'കോവിഡിനെതിരെ ഗോമൂത്രവും ചാണകവും'; മുന്നറിയിപ്പുകൾ പോലും തള്ളി ഗുജറാത്ത്

cow-dung
SHARE

വിദഗ്ധർ ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടും ഗോമൂത്രവും ചാണകവും കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നവരുടെ എണ്ണം ഗുജറാത്തിൽ വർധിക്കുന്നു. 

ചാണകത്തിൽനിന്ന്് മറ്റ് രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇത്തരം ചികിൽസകൾ. ഇന്ത്യൻമെഡിക്കൽ അസോസിയേഷനും വ്യാജ പ്രചാരണം ചെറുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 

രണ്ടാംതരംഗത്തിൽ രാജ്യം പകച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് മറ്റ് രോഗങ്ങൾക്കൂടി വിളിച്ചുവരുത്തും വിധത്തിലുള്ള കുപ്രചാരണങ്ങൾ. പശുവിൻറെ ചാണകവും മൂത്രവും ശരീരത്തിൽ പുരട്ടി പാൽ ഉപയോഗിച്ച് കഴുകുകയാണ് ചെയ്യുന്നത്. ശരീരത്തിൽ വൈറ്റമിൻB12 ൻറെ അളവ് വർധിക്കുമെന്ന വിശ്വാസമാണ് ചാണകചികിൽസയ്ക്കു പിന്നിൽ. 

കോവിഡ് വ്യാപനത്തിൽ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിൽ ഇതുമൂലം മറ്റ് രോഗങ്ങൾകൂടി പിടിപെട്ടാൽ ചികിൽസ എങ്ങനെ സാധ്യമാകും എന്നതുകൂടിയാണ് ചോദ്യം. അഹമ്മദാബാദിലെ പശുസംരക്ഷകേന്ദ്രത്തിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ കോവിഡിെതിരെ ചാണകലേപനം പുരട്ടി പഞ്ചഗവ്യ ചികിൽസ ചെയ്യുന്നത്. അതിൽ വിദ്യാഭ്യാസമുള്ള ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പോലുമുണ്ട്. കുളമ്പുരോഗം പടരാൻ കാരണമാകുമെന്നതിനാൽ ഇന്ത്യയിൽനിന്നുള്ള ചാണകം അമേരിക്കയിൽ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാരൻറെ ബാഗിൽ ചാണകം സൂക്ഷിച്ചത് അമേരിക്കയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...