എഡിജിപിയുടെ പേരിൽ തട്ടിപ്പ്; വ്യാജ ഫെയസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശം

Vijay-Sakhare
SHARE

എഡിജിപി വിജയ് സാക്കരയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാന്‍ ശ്രമം.  കൊച്ചി സ്വദേശിയോടാണ് പണം ചോദിച്ച് സന്ദേശമയച്ചത്. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജ് സി.ഐ എ.അനന്തലാലിന്റെ പേരിലും ഇതേ തട്ടിപ്പിന് ശ്രമം നടന്നിരുന്നു.

കൊച്ചി കളമശേരി സ്വദേശി ജിയാസ് ജമാലിന് രണ്ട് ദിവസം മുന്‍പാണ് എഡിജിപി വിജയ് സാക്കറയുടെ ചിത്രം ഉപയോഗിച്ച് തുറന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഉടന്‍ ജിയസാ റ്വിക്വസ്റ്റ് സ്വീകരിച്ചു. പിന്നാലെ ഈ അക്കൗണ്ടില്‍ നിന്ന് റിയാസിന് ഫെയ്സ് ബുക്ക് മെസെഞ്ചറുവഴി മെസേജുകള്‍ എത്തി. സുഖമാണോ, എവിടെയാണ് എന്നൊക്കെ ചോദിച്ചു. ഒപ്പം സഹായിക്കണമെന്ന് അപേക്ഷയും. സുഹൃത്തിനായി 10000 രൂപ തന്ന സഹായിക്കണം. പണം അയക്കാന്‍ ഗൂഗിള്‍ പേ നമ്പരും നല്‍കി. ഇതോടെയാണ് ജിയാസ് വ്യാജ അക്കൗണ്ടാണെന്ന് ഉറപ്പിച്ചത്.

 വിജയ് സാക്കറയെ നേരിട്ട് വിവരം അറിയിച്ച  ജിയാസ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജ് സി.ഐ എ.അനന്തലാലിന്റെ പേരിലും വ്യാജ ഫെയ്സ് ബുക്ക് ഐഡി നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. മകന്‍ ആശുപത്രിയിലാണെന്നും അടിയന്തിരമായി ഇരുപതിനായിരം അയച്ചു നല്‍കണമെന്നുമാണ് ആവശ്യം.  അനന്തലാലിന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും സന്ദേശം ലഭിച്ചു. സംശയം തോന്നിയവര്‍ ഉടന്‍തന്നെ നേരിട്ട് വിളിച്ചതോടെയാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...