അധികാര ദുർവിനിയോഗം: ഖത്തർ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ali-shareef-al-emadi-02
SHARE

അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിന്റെ ഉത്തരവ്.  പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റവും ധനമന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടിരിക്കുന്നതെന്ന് ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ധനകാര്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ജൂണിലാണ് അലി ഷെരീഫ് ഇമാദി ഖത്തറിന്റെ ധനകാര്യമന്ത്രിയായി ചുമതലയേറ്റത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...