ഗതാഗതം തടയും; സ്കൂളുകളും കോളജും അടച്ചിടും; ലോക്ഡൗണ്‍: അറിയേണ്ടതെല്ലാം

lockdown
SHARE

> ലോക് ഡൗണ്‍ മാര്‍ഗരേഖ ഉള്‍പ്പെടെ ഉത്തരവിറങ്ങി

അടിയന്തരപ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും

അടിയന്തരപ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും

> ലോക്ഡൗണ്‍ ഇളവുകള്‍

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ

> ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താം

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം

എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം

> ബാങ്കുകള്‍ ഒരുമണി വരെ

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ 10 മുതല്‍ 1 മണി വരെ

ഐടി, ഐടി അനുബന്ധസ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം

പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, സുരക്ഷാഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം

മാസ്ക്, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് പ്രതിരോധസാമഗ്രികള്‍ നിര്‍മിക്കുന്നവ തുറക്കാം

വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാം

> ഗതാഗതം തടയും

റെയില്‍, വിമാനസര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല

ചരക്കുവാഹനങ്ങള്‍ തടയില്ല; മെട്രോ റെയില്‍ സര്‍വീസ് നടത്തില്ല

അവശ്യവസ്തുകളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്സി ഉപയോഗിക്കാം

വിമാനത്താവളങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ലഭ്യമാകും

സ്വകാര്യവാഹനങ്ങള്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ മാത്രമേ പുറത്തിറക്കാവൂ

കോവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം

> സ്കൂളുകളും കോളജുകളും അടച്ചിടും

എല്ലാത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടുമെന്ന് സര്‍ക്കാര്‍

> ആരാധനാലയങ്ങള്‍ അടച്ചിടും

ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല

ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ക്ക് വിലക്ക്

മൃതദേഹസംസ്കാരത്തിന് പരമാവധി 20 പേര്‍; കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം

വിവാഹച്ചടങ്ങിന് പരമാവധി 20 പേര്‍, പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം; റജിസ്ട്രേഷന്‍ വേണം

> അനുവദനീയമായ പ്രവൃത്തികള്‍

കോവിഡ് സന്നദ്ധപ്രവര്‍ത്തകരുടെ യാത്രകള്‍ തടയില്ല

ഹോംനഴ്സുമാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ജോലി സ്ഥലങ്ങളിലേക്ക് പോകാം

ഇലക്ട്രിക്കല്‍, പ്ലമിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമില്ല

മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല

നിര്‍മാണമേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...