എറണാകുളത്ത് അതിഗുരുതരം; 74 പഞ്ചായത്ത് അടച്ചിടും: നഗരത്തിലും ആശങ്ക

ernakulam
SHARE

കോവിഡ് അതിരൂക്ഷമായ എറണാകുളം ലോക്്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക്. ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും . ജില്ലയില്‍ 6558 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അതതീവ്രവ്യാപനത്തിലേക്കാണ് എറണാകുളം കടന്നിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഒരു ജില്ലയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന കണക്കാണ് ഇന്ന്  ജില്ലയിലേത്. 6558 പേര്‍ കൂടി പോസിറ്റീവായതോടെ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58, 378 ആയി. 24, 708 പേരില്‍  പരിശോധന നടത്തിയപ്പോഴാണ് 6558 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

26. 54 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോള്‍ 27 പേര്‍ക്ക് രോഗം കണ്ടെത്തുന്നു. രോഗ വ്യാപനം ചെറുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ നാളെ മുതല്‍ നടപ്പാക്കുന്നതും. ടിപിആര്‍ 25ന് മുകളിലായ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടും. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് ടിപിആര്‍ 25ന് മുകളില്‍. ജില്ലയില്‍ ആകെയുള്ള 82 പഞ്ചയാത്തുകളില്‍ എഴുപത്തിനാലിലും അതിതീവ്രരോഗവ്യാപനമാണ്. 

നാളെ ആറ് മുതലാണ് ലോക്്ഡൗണ്‍ നിയന്ത്രങ്ങള്‌ നടപ്പിലാക്കുക. മുന്‍സിപ്പാലിറ്റികളിലേയും, കൊച്ചി കോര്‍പ്പറേഷനിലേയും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇവിടങ്ങില്‍ ലോക്്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുക. കൊച്ചി കോര്‍പ്പറേഷനിലെ ആറ്, 33, 56 വാര്‍ഡുകള്‍ കൂടി കണ്ടെയ്്ന്‍മെന്റ് സോണാക്കി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...