രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്; ഉമ്മന്‍ ചാണ്ടി അടക്കമെത്തി

k-babu-04
SHARE

തിരുവനന്തപുരത്ത് ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്.  ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു.

അതേസമയം, കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരന്‍. ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളമെന്നും സുധാകരന്‍ പറഞ്ഞു. 

നേമത്തെ വെല്ലുവിളിയേറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ മറ്റാരും തയ്യാറായില്ലെന്ന് കെ.മുരളീധരന്‍.  ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യു.ഡി.എഫാണ്. ബി.െജ.പിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ്  ദുഃഖമെന്നും മുരളീധരന്‍ ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...