ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് മോഷണം; പ്രതി പിടിയിൽ

train-attack-05
SHARE

ഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി  ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ ചിറ്റാറിലെ ഈട്ടിച്ചുവടിൽ നിന്നും പൊലീസ് പിടികൂടി. ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ഗുരുവായൂർ –പുനലൂർ പാസഞ്ചർ വണ്ടിയിൽ മുളന്തുരുത്തിയിൽ നിന്നും കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് പ്രാണരക്ഷാർഥം യുവതി ട്രെയിനിൽ നിന്നും പുറത്തു ചാടുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...