വിശ്വാസസംരക്ഷണം ഒഴികെ ഒന്നിലും സര്‍ക്കാരിനോട് എതിര്‍പ്പില്ല; പിണറായിക്ക് മറുപടി

nss
SHARE

പിണറായിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍. വോടെടുപ്പ് ദിനത്തിലെ പ്രസ്താവന വളച്ചൊടിച്ച് രാഷ്ട്രീയവല്‍ക്കരിച്ചു. എന്‍.എസ്.എസിനോട്  ശത്രുതവളര്‍ത്താന്‍ ശ്രമിച്ചു. വിശ്വാസസംരക്ഷണം ഒഴികെ ഒന്നിലും സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.  

വോട്ടെണ്ണലിന്റെ ദിനം സുകുമാരൻ നായർ പറഞ്ഞത്;- 'ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസം എന്ന വാക്ക് മിണ്ടാന്‍ പാടില്ലെന്നാണോ അര്‍ഥമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മനോരമന്യൂസിനോട്. എ.കെ.ബാലന്‍ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ.ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. വിരട്ടല്‍ വേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.'

MORE IN BREAKING NEWS
SHOW MORE
Loading...
Loading...