ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനത്തേക്കില്ല; ഊര്‍ജസ്വലതയുള്ള നേതൃനിര വേണം: കെ സി ജോസഫ്

KC-Jodseph
SHARE

കെ.പി.സി.സിയില്‍ ഊര്‍ജസ്വലതയുമുള്ള നേതൃനിര വരണമെന്ന് കെ.സി. ജോസഫ്. നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടിവരില്ലെന്നും കെ സി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. കെപിസിസി അധ്യക്ഷനാകാന്‍ കെ.സുധാകരന്‍ അടക്കം കഴിവുള്ള ഒട്ടേറെപേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ തോൽ‌വിയിൽ റിപ്പോർട്ട് തേടി കോൺഗ്രസ്‌ ഹൈക്കമാൻഡ്. ജനകീയ അടിത്തറ വിപുലീകരിക്കാൻ പ്രതിപക്ഷ നേതൃ മാറ്റം ഉൾപ്പെടെ ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിൽ ഉണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകുന്ന റിപ്പോർട്ടും സംസ്ഥാന നേതാക്കൾ നൽകുന്ന മറുപടിക്കും ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കുന്ന ഹൈക്കമാൻഡ് പ്രതിനിധി നിലപാടറിയിക്കും. തോൽവി അപ്രതീക്ഷിതമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയവും പ്രചാരണവും മികച്ചു നിന്നെങ്കിലും ജയിക്കാനാകാത്തത്തിൽ വിശദമായ പരിശോധനകൾ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...