രാജ്യം അടച്ചിടണം; കേന്ദ്രത്തിന്റെ നിഷ്ക്രിയത്വം മനുഷ്യരെ കൊല്ലും: രാഹുൽ

modi-rahul-new
SHARE

കോവിഡിനെ നേരിടാന്‍ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിശ്ചിത വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കണം. കേന്ദ്ര സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരവധി മനുഷ്യരെ കൊലയ്ക്ക് കൊടുക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതിനിടെ, കുവൈത്ത്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നു കൂടി ഇന്ത്യയ്ക്ക് അടിയന്തരസഹായം എത്തി. ഏപ്രില്‍ 24 മുതല്‍ മേയ് രണ്ടുവരെ 14 രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം എത്തിച്ചു. 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്നലെ മൂന്നു ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകളും 3,449 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,20,289 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, യുപി, തെലങ്കാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞു. മുംബൈയില്‍ അഞ്ച് ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...