സിപിഎമ്മിന് കുറഞ്ഞ വോട്ടുകളും വിറ്റതോ?; മുഖ്യമന്ത്രിയോട് സുരേന്ദ്രന്‍; ഉത്തരവാദിത്തമേറ്റു

k-surendran-04
SHARE

വോട്ടുകച്ചവട ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി ബിജെപി. പാലക്കാടും മഞ്ചേശ്വരത്തും കുണ്ടറയിലും വോട്ടുകച്ചവടം ചെയ്ത പണം എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ പോയതെന്ന് കെ.സുരേന്ദ്രന്‍. 69 ഇടങ്ങളില്‍ ബി.ജെ.പി സി.പി.എമ്മിന് വോട്ടുമറിച്ചെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. വോട്ടുകച്ചവടം ആരു തമ്മിലെന്ന് നാട്ടുകാര്‍ക്ക് അറിയാവുന്ന കാര്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണമെന്നും പഴയ പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയില്‍ സംസാരിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് എട്ട് ശതമാനം വോട്ടുകള്‍ നഷ്ടമായതാണ് വോട്ടുകച്ചവടം. പാലക്കാട് ഈ ശ്രീധരനെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ടുമറിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ വിജയം ഉറപ്പാക്കിയത് ഇടതുമുന്നണിയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്റ ജയമാണ് തുടര്‍ഭരണമെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ലീഗ് മല്‍സരിക്കാത്ത സ്ഥലങ്ങളില്‍ വര്‍ഗീയശക്തികളെല്ലാം സിപിഎമ്മിന് വോട്ട് ചെയ്തു.

69 ഇടങ്ങളില്‍ ബി.ജെ.പി സി.പി.എമ്മിന് വോട്ടുമറിച്ചവെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഇത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് യു.ഡി.എഫാണ്. നേമത്ത് മാത്രം 3305 സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്കാണ് പോയതെന്നും ചെന്നിത്തല പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 

ചെന്നിത്തല നോമിനേഷന്‍ കൊടുക്കുന്നത് തന്നെ ബിജെപിയുമായി വോട്ടുകച്ചവടം എങ്ങനെ നടത്തണം എന്നാലോചിച്ചാണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍എ വിജയരാഘവന്റെ മറുപടി. അതില്‍ ലീഗ് പോലും പങ്കെടുക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിജെപി പാരാജയത്തിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍. പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ലെന്ന് ദേശീയ സമിതി അംഗം സി കെ പത്മനാഭൻ തുറന്നടിച്ചു. ബിജെപി അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.

അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഏറ്റെടുത്ത കെ.സുരേന്ദ്രന്‍ പറയാനുള്ളതല്ലാം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചെന്ന് അറിയിച്ചു. വ്യക്തിപരമായ എടുത്ത തീരുമാനങ്ങളില്‍ പിഴവുണ്ടെന്ന് കേന്ദ്രം പറഞ്ഞാല്‍ അംഗീകരിക്കും. സംഘടനാതലത്തില്‍ വന്ന വീഴ്ചകള്‍ തലനാരിര കീറി പരിശോധിക്കും. രണ്ടിടത്ത് മല്‍സരിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. മഞ്ചേശ്വരത്ത് മാത്രം മല്‍സരിച്ചാല്‍ ജയിക്കുമായിരുന്ന എന്ന് പറയുന്നതില്‍ യുക്തിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിന്റെ മർമ്മം മനസിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് സി.കെ പത്മനാഭന്‍ പറഞ്ഞു. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിനേയും വിമർശിച്ച സികെപി ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ലെന്നും തുറന്നടിച്ചു. വിമര്‍ശനങ്ങള്‍ സദുദ്ദേശമെങ്കില്‍ പരിശോധിക്കാന്‍ മടിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ബിജെപി അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. തീരുമാനം നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രഖ്യാപിക്കും. ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ബിഡിജെഎസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രനേതൃത്വത്തെ അറിയിക്കും. പാര്‍ട്ടി മല്‍സരിച്ച സീറ്റുകളില്‍ ബിജെപി വോട്ടുമറിച്ചെന്ന നിഗമനവും ബിഡിജെഎസ് നേതാക്കള്‍ക്കുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...