മന്ത്രിസഭയിലും തലമുറമാറ്റത്തിന് സിപിഎം; 10 പുതുമുഖങ്ങൾ: സാധ്യത ഇങ്ങനെ

cpm
SHARE

മന്ത്രിസഭയിലും തലമുറമാറ്റത്തിനു സി.പി.എം. മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളുണ്ടാകും. മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ സി.പി.എം.–സി.പി.ഐ. ചര്‍ച്ച നടത്തും. എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ മന്ത്രിമാരാകും.വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.പി.ചിത്തരഞ്ജന്‍, വീണ ജോര്‍ജ് എന്നിവര്‍ക്കും സാധ്യത. കെ.കെ.ശൈലജ ഒഴികെയുള്ളവരുടെ കാര്യത്തില്‍ പുനരാലോചനയാണ് നടക്കുന്നത്. കളമശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തിയ പി.രാജീവ് ധനമന്ത്രിയാകാന്‍ സാധ്യത. 

മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയാണ്. കുണ്ടറയിലടക്കം ചില മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയും ചര്‍ച്ചയായേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...