രോഗവ്യാപനം കൂടുന്നത് വീടുകളില്‍ നിന്ന്; ജാഗ്രത കൂട്ടണം: മുഖ്യമന്ത്രി

pinarayi-vijayan-06
SHARE

വീടുകളില്‍ നിന്നാണ് രോഗവ്യാപനം കൂടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങളും വയോജനങ്ങളും തമ്മില്‍ ഇടപെടുന്നതില്‍ ജാഗ്രത വേണം. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ വേഗം മടങ്ങാന്‍ ശ്രദ്ധിക്കണം. കൈ സ്പര്‍ശം ഉണ്ടാകുന്ന ഇടങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗവ്യാപനം കൂടുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്. വ്യായാമങ്ങള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുത്, വീട്ടുപരിസരം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അൻപത് അശതമാനം കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കാത്ത ആശുപത്രികള്‍ക്കാണ് നോട്ടിസ് നൽകും. ചികില്‍സയ്ക്ക് കൂടുതല്‍ സംവിധാനം ഏർപ്പെടുത്തും. കെ.ടി.ഡി.സി ഹോട്ടലുകള്‍  ചികില്‍സാ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി. വിക്ടേഴ്സ് ചാനല്‍ വഴി രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നടത്താനും സൗകര്യം. ചികില്‍സ കിട്ടാതെ വരുന്ന സാഹചര്യം ആര്‍ക്കും ഉണ്ടാകാതെ നോക്കും‌മെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടുദിവസത്തേക്കുളള വാക്സീന്‍ സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി. സ്റ്റോക്കുളളത് 2.40 ലക്ഷം ഡോസ് വാക്സീന്‍. കൂടുതല്‍ വാക്സീന്‍ എത്തുമെന്നാണ് പ്രതീക്ഷ. വാക്സീന്‍ പാഴാക്കാതെ ഉപപ്രദമാക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ നടപടി അഭിനന്ദാര്‍ഹമെന്നും മുഖ്യമന്ത്രി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...