69 സീറ്റുകളില്‍ ബി.ജെ.പി സി.പി.എമ്മിന് വോട്ടുമറിച്ചു; തിരിച്ചടിച്ച് ചെന്നിത്തല

pinarayi-chennithala-01
SHARE

ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. വോട്ടുകച്ചവടം നടത്തിയത് സിപിഎമ്മെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചത് യു.ഡി.എഫ്, ബി.ജെ.പി മുന്നേറ്റം തടഞ്ഞതും യു.ഡി.എഫാണ്. 69 സീറ്റുകളില്‍ ബി.ജെ.പി പ്രകടമായി സി.പി.എമ്മിന് വോട്ടുമറിച്ചു. വോട്ടുകച്ചവടം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ആരോപണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടേത് സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ്. അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുന്നു. ഇക്കാര്യം കണക്കുകളിൽ പ്രകടമാണന്നും ചെന്നിത്തല പറയുന്നു. നേമത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് കനത്തയുദ്ധമാണ്. നേമത്തെ 3,305 സിപിഎം വോട്ടുകള്‍  ബി.ജെ.പിയിലേക്ക് പോയി. നേമത്ത് ബിജെപിയെ തളച്ചത് കെ.മുരളീധരൻ ആണെന്നും ചെന്നിത്തല അവകാശപ്പെട്ടു. വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...