എന്‍ഡിഎയില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

thushar-vellapalli-nda
SHARE

എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. നിയമസഭാ തര‌ഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തോല്‍വിക്കു പിന്നാലെയാണ് തീരുമാനം. ബി.ജെ.പി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്രനേതൃത്വത്തെ അറിയിക്കും. ബിഡിജെസിന്‍റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിലും പരിഗണന ലഭിച്ചില്ല. ബിജെപി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയാണ്. ബിജെപിയുമായി ഒന്നിച്ചുപോകുക പ്രയാസമാണ് എന്ന പരസ്യപ്രഖ്യാപനമാണ് തുഷാറിന്‍റെ രാജി. ഇക്കുറി മല്‍സരിക്കാനും തുഷാര്‍ തയാറായിരുന്നില്ല. മുന്നണി മാറ്റത്തിന്‍റെ ആദ്യപടിയായി തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തുന്നു.  വിഡിയോ സ്റ്റോറി കാണാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...