മുരളീധരന്‍ നേതാക്കളെ കണ്ടു; മാറ്റം വേണ്ടെന്ന് നിലപാട്: നാളെ മാധ്യമങ്ങളെ കാണും

K-MURALEEDHARAN
SHARE

തോല്‍വിയുടെ ആഘാതത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നില്‍ക്കവേ, കെ.മുരളീധരന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.  മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെയാണ് കണ്ടത്. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് വിവരം. തോല്‍വിയുടെ കാരണം നാളെ വിശദമാക്കും. നാളെ രാവിലെ മുരളി മാധ്യമങ്ങളെ കാണും.  

ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ എം.പി രംഗത്തെത്തി. എന്തിനാണ് കോൺഗ്രസിന് ഇങ്ങനെയൊരു ഉറക്കം തുങ്ങുന്ന പ്രസിഡന്റ് എന്നാണ് ഹൈബിയുടെ വിമർശനം. ഫെയ്സ്ബുക്കിൽ ഹൈബി ഈഡൻ കുറിച്ച ഒറ്റവരി വിമർശനത്തെ അനൂകൂലിച്ചും എതിർത്തും പാർട്ടിപ്രവർത്തകർ അടക്കം രംഗത്തെത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...