ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയ; മേയ് 15 വരെ

air-india
SHARE

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയ. മേയ് 15 വരെയാണ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

അതിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2771 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 2,51,827 പേര്‍ രോഗമുക്തരായി. സജീവരോഗികളുടെ എണ്ണം 29ലക്ഷത്തിനടുത്താണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,76,36,307 പേര്‍ക്ക്. 1,45,56,209 പേര്‍ക്ക് രോഗം ഭേദമായി. മരണസംഖ്യ 1,97,894. ചികില്‍സയിലുള്ളത്  28,82,204 രോഗികള്‍. രോഗമുക്തി നിരക്ക് 82.54 ശതമാനവും മരണനിരക്ക് 1.12 ശതമാനവുമാണ്.

വെന്‍റിലേറ്ററുകള്‍ അടക്കം ബ്രിട്ടനില്‍ നിന്ന് അടിയന്തര വൈദ്യസഹായം ഡല്‍ഹിയിലെത്തി. ഓക്സിജന്‍ എക്സ്പ്രസ് എന്നപേരില്‍ ഡല്‍ഹിയിലേയ്ക്കും മധ്യപ്രദേശിലേയ്ക്കും മെഡിക്കല്‍ ഓക്സിജന്‍ വിതരണം റെയില്‍വേ വഴി ആരംഭിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...