കോഴിക്കോട് ടെസ്റ്റ് പോസിറ്റിവിറ്റി 21.20%; അസാധാരണ സ്ഥിതി: ജാഗ്രത

covid-test-04
SHARE

കോവിഡ് പോസിറ്റിവ് ആകുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയില്‍. ഇന്ന് 1560 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 21.20 ശതമാനമായി ഉയര്‍ന്നു. പതിനായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 464 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. വിഡിയോ റിപ്പോർട്ട് കാണാം. 

അതേസമയം, ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിനെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായും നിരോധിച്ചു. തൊഴില്‍, അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...